By ഷാഫി തെരുവത്ത്
തളങ്കര : (കാസർഗോഡ് ).: സ്വാതന്ത്ര്യ ദിനത്തിൽ തളങ്കരയിൽ പള്ളിക്കാൽ ക്രിക്കറ്റ് ക്ലബ്ബും (പി സി സി) തീരദേശ പോലീസും വിദ്യാർത്ഥികൾക്ക് ക്വിസ് മൽസരം നടത്തിയും പ്രതിഭകളെ ആദരിച്ചതും വേറിട്ട അനുഭവമായി. രാവിലെ ക്ലബ്ബ് പരിസരത്ത് പ്രസിഡൻ്റ് ബച്ചി കാർവാർ ദേശീയ പതാക ഉയർത്തി. ക്ലബ്ബ് പ്രവർത്തകരും സംബന്ധിച്ചു. സ്വതന്ത്യദിന ചടങ്ങ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ഇന്ന് പരസ്പരം ഐക്യമില്ലാത്തതാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെന്നും മാനവ ഐക്യം ഊട്ടിയുറപ്പിക്കാൻ മതങ്ങൾ ഭാഷകൾ മറന്ന് എല്ലാവരും ഒന്നിക്കണമെന്നും ചെയർമാൻ ആഹ്വാനം ചെയ്തു. തീരദേശ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മൽ ക്വിസ് മൽസരം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ബച്ചി കാർ വാർ അധ്യക്ഷത വഹിച്ചു.കാസർകോട്ടെ ഒമ്പത് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും ക്വിസ് മൽസരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും ഒന്നാം സ്ഥാനം ജി വി എച്ച് എസ് എസ് മൊഗ്രാൽപുത്തൂരും രണ്ടാം സ്ഥാനം തളങ്കര ജി എം വി എച്ച് എസ് എസും കരസ്ഥമാക്കി. മൽസര വിജയികൾക്ക് പ്രമുഖ വ്യവസായി യഹ്യ തളങ്കര,നഗരസഭ കൗൺസിലർ കെ എം ഹനീഫ , നൗഫൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചാമ്പ്യന്മാരായ സോഫ്റ്റ് ബേസ്ബാൾ ഇന്ത്യൻ ടീമിൽ കളിച്ച ആയിഷത്ത് മെഹറുന്നിസ, റബീഹ ഫാത്തിമയേയും സ്റ്റേറ്റ് സബ് ജൂനിയർ പെൻസിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ അബ്ദുൽ ഹത്താഹ് എന്നിവരെയും അനുമോദിച്ചു. സബ് ഇൻസ്പെക്ടർ കെ വി ജോസഫ് ക്വിസ് മത്സരത്തിനു നേതൃത്ത്വം കൊടുത്തു മികച്ച പ്രവർത്തനം നടത്തുന്ന തീരദേശ സ്റ്റേഷനിലെ സി പി ഒ കെ സന്തോഷിനെ ഷാളണിയിച്ച് ആദരിച്ചു. മജീദ് പള്ളിക്കാൽ, സി എം മുസ്തഫ , ടി എ ഷരീഫ്, പോലീസ് ഓഫീസർമാരായ വിപിൻ ദാസ്. രഞ്ജിത്ത് മനോജ്. സതീശൻ പ്രസംഗിച്ചു. മാധ്യമപ്രവർത്തകൻ ടി എ ഷാഫി സ്വാഗതവും നവാസ് പാർസി നന്ദിയും പറഞ്ഞു.
