കണ്ണൂർ: പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ടെക്സ്റ്റൈൽ കയറ്റുമതി വിപണന രംഗത്തും മറ്റിതര മേഖലയിലും തിളങ്ങി നിന്ന മലബാറിന്റെ പേരും പ്രശസ്തിയും നിലനിർത്തുക,
ചെറുകിട സംരംഭകരെ വാണിജ്യരംഗത്തും കയറ്റുമതിയിലും പ്രോത്സാഹിപ്പിക്കുക,
ഒരു ജില്ലയ്ക്ക് ഒരു ഉൽപ്പന്നം എന്ന കേന്ദ്ര നയ തീരുമാനം നടപ്പിലാക്കുന്നതിന് പിന്തുണ നൽകുക, കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ മേഖലയിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചും നൂതന രീതികളെക്കുറിച്ചുമുള്ള അറിവ് പകരുക,
എന്നീ ലക്ഷ്യങ്ങളോടെ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡും ഫെഡറേഷൻ ഓഫ് ഇംപോർട്ട് എക്സ്പോർട്ട് ഓർഗനൈസേഷനും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി സെമിനാർ നടത്തി.കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഐആർഎസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
കയറ്റുമതി
മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ കൈപിടിച്ചുയർത്താനും അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകാനും അതുവഴി നമ്മുടെ സാമ്പത്തിക രംഗവും കയറ്റുമതിയും വളർത്തുക, അതിനാവശ്യമായ സഹായം നൽകി കൂടെ പ്രവർത്തിക്കുന്നവരാണ് കസ്റ്റംസ് ഡിപ്പാർട്ട്മെൻറ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു..ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഡെപ്യൂട്ടി, ഹസ്സൻ ഹുസൈദ് എൻ എ ആമുഖഭാഷണം നടത്തി.
നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ടി കെ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ചേംബർ ഡയറക്ടർ കെ വി ദിവാകർ ,
നോർത്ത് മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മക്കേച്ച ,ഫെഡറേഷൻ ഓഫ് എക്സ്പോർട്ട് ഓർഗനൈസേഷൻ അസിസ്റ്റൻറ് ഡയറക്ടർ രാജീവ് എംസി എന്നിവരും സംസാരിച്ചു.
തുടർന്ന് വിവിധ സെഷനുകൾ നടന്നു.
ശ്രീ ഹസൻ ഉസൈദ് എൻ എ , ഐ ടി എസ്, ഡെപ്യൂട്ടി ഡിജി എഫ് ടി, “ഇ- കോമേഴ്സ്-
തത്വങ്ങളും പ്രസക്തിയും” എന്ന വിഷയത്തെക്കുറിച്ചു വിശദമായി സംസാരിച്ചു.
ജിഎസ്ടിയും ഡിജി എഫ്ടി- പോളിസിയും മനസ്സിലാക്കി ഇ- കോമേഴ്സ് വഴി എങ്ങനെ കയറ്റുമതി ചെയ്യാം എന്നതിനെ കുറിച്ച് ശ്രീ എസ് കെ റഹ്മാൻ, ഐആർഎസ് , ചീഫ് കമ്മീഷൻ ഓഫ് കസ്റ്റംസ്, വിവരങ്ങൾ പകർന്ന് നൽകി.
ഉൽപ്പന്നങ്ങൾ ആമസോൺ ഗ്ലോബൽ സെല്ലിങ്ങിലൂടെ വ്യാപാരികൾക്ക് എങ്ങിനെ വിൽക്കാനാകും എന്നതിനെ കുറിച്ച് ശ്രീ ദീപക് ആർ, റീജിയണൽ സെയിൽസ് – സൗത്ത്, ആമസോൺ, വിശദമായി സംസാരിച്ചു.
തുടർന്ന് ശ്രീ സത്യൻ എൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കാലിക്കറ്റ് ഡിവിഷൻ, ഇന്ത്യ പോസ്റ്റ്, ഡാക്ക് ഗർ നിര്യാത് കേന്ദ്രയുടെ ഈ കോമേഴ്സ് വഴിയുള്ള എക്സ്പോർട്ടിനുള്ള സംവിധാനങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു.
അടുത്ത സെഷനിൽ ഡിഎച്ച്എൽ എക്സ്പ്രസിന്റെ ഇ- കോമേഴ്സ് സംരംഭങ്ങളെക്കുറിച്ച് ശ്രീ അഭിലാഷ് ഗോപിനാഥൻ സംസാരിച്ചു.
ശ്രീ രാജീവ് എംസി, അസിസ്റ്റൻറ് ഡയറക്ടർ, എഫ് ഐ ഇ ഒ, അവരുടെ ഡിപ്പാർട്ട്മെൻറിൻ്റെ ഇ- കോമേഴ്സ് പോർട്ടലിനെ പറ്റിയുള്ള ഒരു പ്രസന്റേഷനും ഡെമോൺസ്ട്രേഷൻ നടത്തി. തുടർന്ന് സംവാദ സദസും നടന്നു.

