By അശോക് നീർച്ചാൽ
കാസർഗോഡ് : നീര്‍ച്ചാല്‍ഃ കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ കഥയാകുന്നു. ടമ്പോ ലോറിയും മോട്ടര്‍ ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നീര്ച്ചാല് മുകളിലെ ബസാറില്‍ കിഡ്സ് ടോയിസ് ഫാന്‍സി കട ഉടമ മാന്യയിലെ പച്ചു എന്ന പ്രകാശന് (36), ചെടേക്കാല്‍ സ്വദേശിയും നീര്‍ച്ചാലിലെ വാടക ക്വാട്ടേഴ്സില്‍ താമസക്കാരനായ രതീഷ്(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏകദേശം അഞ്ച് മണിയോടെ ബേള ധര്‍ബ്ബത്തടുക്ക പെട്രോള്‍ പമ്പിന് മുന്‍ വശമാണ് അപകടം. ബേള ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടമ്പോ ലോറി സീതാംഗോളി ഭാഗത്ത് നിന്നും നീര്ച്ചാല് ഭാഗത്തേക്ക് വരികയായിരുന്ന മോട്ടര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായ ഇരുവരേയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

