By അശോക് നീർച്ചാൽ
ബദിയടുക്കഃ റോഡരികില്‍ അപകടാവസ്ഥയിലായ മരമുത്തശ്ശിയുടെ വെട്ടി മാറ്റിയ കമ്പുകളും മറ്റും പാതയോരത്ത് ഉപേക്ഷിച്ചത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുന്നു. ബദിയടുക്ക മുകളിലെ ബസാറില്‍ നവജീവന ഹയര്‍ സെക്കണ്ടറി സ്കൂള്‍ റോഡരികില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും സമീപത്തെ കെട്ടിടത്തിനും ഭീഷണിയായ മരം മുറിച്ച് നീക്കംചെയ്യണമെന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മരത്തിന്റെ പൊട്ടി വീഴറായ കുറ്റന്‍ ശിഖരങ്ങള്‍ മുറിച്ച് നീക്കംചെയ്തിരുന്നു. എന്നാല്‍ മുറിച്ച് നീക്കം ചെയ്ത മരകമ്പുകളും ചപ്പ് ചവറുകളും അവിടെ തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണുണ്ടായത്. ഇതെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ക്കും ദുരിതമാവുന്നു. മുകളിലെ ബസാറിലെ ഓട്ടോ പാര്‍ക്കിംഗ് സ്ഥലത്താണ് കുറ്റന്‍ മര മുത്തശ്ശി വര്‍ഷങ്ങളായി വേനല്‍ കാലത്ത് തണലേകിയും പറവകള്‍ക്ക് ആശ്രയമായും ഉണ്ടായിരുന്നത്. കാല പഴക്കത്തെ തുടര്‍ന്നാണ് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് നീക്കിയത്.

വനം വകുപ്പ് അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരവും നീക്കംചെയ്ത ശിഖരങ്ങള്‍ മാറ്റുവാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അവകാശവാദം. എന്നാല്‍ ബദിയടുക്ക-മുള്ളേരിയ കെ.എസ്.ടി.പി റോഡ് അയതിനാല്‍ മരം നീക്കംചെയ്യണമെങ്കില്‍ അവരുടെയും അനുവാദം വേണമെന്നും പറയുന്നു. എന്നിരുന്നാലും യാത്രക്കാര്‍ക്ക് തടസ്സമായ മരക്കമ്പുകളും മറ്റും നീക്കം ചെയ്യുകയും ഓട്ടോ റിക്ഷ പാര്‍ക്കിംഗിനും സ്ഥ സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം.
