മുളിയാര്ഃ (കാസർഗോഡ് )പുലി ഭീതി വിട്ടൊഴിയാതെ മുളിയാര്‍. ഇരിയണ്ണിക്ക് സമീപം മിന്നങ്കുളം ഓലത്തുകയം കാറഡുക്ക സംരക്ഷിത വനമേഖലക്ക് സമീപത്തെ ഗോപാലന് നായരുടെ വീട്ടു മുറ്റത്തെ കൂട്ടിലുണ്ടായിരുന്ന പട്ടിയെ കൂട് തകര്‍ത്ത് വന്യ മൃഗം പിടിച്ചുകൊണ്ടു പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലിയാണെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് മൂന്ന് വീടുകള്‍ മാത്രമാണുള്ളത്. പ്രദേശത്ത് നേരത്തേയും പുലി സാനിധ്യമുണ്ടായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പുലി സാനിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
