കാസർഗോഡ് :മുഹമ്മദ് റഫിയുടെ അനശ്വര ഗാനങ്ങൾ ചെയ്തിറങ്ങിയ രാവായിരുന്നു മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ റഫിയുടെ 45-ാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്നത്.
കാസര്‍കോട്ടെ ഗായക സൗഹൃദ കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു “റഫി കി യാദേന്‍”എന്ന പേരിൽ റഫി ഓർമ്മ സംഘടിപ്പിച്ചത്.നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഷാഫി എ.നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. നൗഷാദ് ബായിക്കര മോഡറേറ്ററായി.
നഗരസഭാ കൗണ്‍സിലര്‍ കെ.എം ഹനീഫ്, അബ്ദുല്ല ചെര്‍ക്കള, ഷാഫി നാലപ്പാട് എന്നിവര്‍ സംസാരിച്ചു. കാസിം എറണാകുളം സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.
ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് അവാര്‍ഡ് നേടിയ ജലീല്‍ മുഹമ്മദ്, കാസര്‍കോട്ടെ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകനായ സി.എല്‍ ഹമീദ് എന്നിവരെ ആദരിച്ചു എഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമംഗങ്ങളായ റബീഹ ഫാത്തിമ, ആയിഷത്ത് മെഹറുന്നീസ, ഐ.ഐ.ടി കാന്‍പൂരില്‍ നടന്ന ദേശീയ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയിയായ മുഹമ്മദ് ബിന്‍ മൊയ്തീന് എന്നിവരെ അനുമോദിച്ചു. മുഹമ്മദ് ഹനീഫ് മാംഗ്ലൂര്‍, നിഷാദ്, അനീഷ് , ശ്രേയ കാമത്ത് തുടങ്ങിയവരും കെ എൽ 14ഗായകരും ഗാനങ്ങൾ ആലപിച്ചു.
