ബദിയടുക്ക :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യുണിറ്റ് വാർഷിക ജനറൽ ബോഡി യോഗം യൂണിറ്റ് പ്രസിഡണ്ട്. ബി എൻ നരേന്ദ്രന്റെ അധ്യക്ഷതയില് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹമീദ് ബാറക്ക പ്രവർത്തന റിപ്പോർട്ടും ജ്ഞാനദേവ ഷെണായി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതുതായി അംഗങ്ങളായവർക്ക് ജില്ലാസെക്രട്ടറി ദിനേശ് അംഗത്വ കാർഡ് നൽകി. ജില്ലാ കമ്മിറ്റിയുടെ മരണനന്തര ധന സഹായ വിതരണം ജില്ല സെക്രട്ടറി കെ വി ദാമോദരൻ വിതരണം ചെയ്തു.മുതിർന്ന വ്യാപരികളെ ആദരിക്കുകയും വ്യാപാരി അംഗങ്ങളുടെയും വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നവെരുടെയും മക്കളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സി എ കരസ്തമാക്കിയവരെയും അനുമോദിച്ചു. കൂടാതെ കർണാടക പത്ര പ്രവർത്തക യൂണിയൻ എക്സ്ക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് അംഗം അഖിലേഷിനേയും
കന്നഡ ഗായകനും ഗാന രച യിതാവുമായ രത്നാകര ഓടങ്കല്ലി നെയും ആദരിച്ചു. ബദിയടുക്ക ഗവണ്മെന്റ് സ്കൂൾ കുട്ടികൾ നിർമ്മിച്ച എൽ ഇഡി ബൽബുകൾ യൂണിറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു . ജില്ലാ സെക്രട്ടറി കുഞ്ചാർ മുഹമ്മദ് കുഞ്ഞി ഹാജി, യൂണിറ്റ് മുൻ പ്രസിഡന്റ് എസ് എൻ മയ്യ വൈസ് പ്രസിഡന്റ് രാജു സ്റ്റീഫൻ ക്രാസ്റ്റ, സെക്രട്ടറി വിശ്വനാഥൻ വനിതാ വിംഗ് നേതാക്കളായ ജയന്തി ചെട്ടിയാർ , കൃപ യതീഷ്, യുത്ത് വിംഗ് നേതാക്കളായ സുബ്രഹ്മണ്യ പൈ, ഷാഹിദ് പ്രസംഗിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി രവി നവശക്തി സ്വാഗതവും സെക്രട്ടറി ഉദയ ശങ്കർ നന്ദിയും പറഞ്ഞു.
