കാസർഗോഡ്: അനശ്വര ഗായകന് മുഹമ്മദ് റഫിയുടെ 45-ാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും ഗാനാര്‍ച്ചനയും നടത്തുന്നു.
കാസര്‍കോട്ടെ ഗായക സൗഹൃദ കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റഫി കി യാദേന്‍ ആഗസ്റ്റ് 1 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. ഷാഫി എ.നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.എം.പി ഷാഫി ഹാജി, നഗരസഭാ കൗണ്‍സിലര്‍ കെ.എം ഹനീഫ്, അബ്ദുല്ല ചെര്‍ക്കള, ഷാഫി നാലപ്പാട് എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് തെന്നിന്ത്യന്‍ റഫി എന്നറിയപ്പെടുന്ന മുഹമ്മദ് ഹനീഫ് മാംഗ്ലൂര്‍, നിഷാദ്, അനീഷ് , ശ്രേയ കാമത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റഫി നൈറ്റ് അരങ്ങേറും.
