by അശോക് നീർച്ചാൽ
ബദിയടുക്കഃ
ബദിയടുക്കക്ക് സമീപം ബാറടുക്കയില്‍ മോട്ടബൈക്കില് കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്കേകാറ്റയാളെ കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആഞ്ഞടിച്ച കാറ്റിലും പെയ്ത കനത്ത മഴയിലും മുള്ളേരിയ ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ എതിര് ദിശയില്‍ നിന്നും വരികയായിരുന്ന സ്കൂട്ടര്‍ കാറിനെ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഓവചാലിലേക്ക് മറിഞ്ഞ് സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഇവരെ കാസര്‍കോട്ടേ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ടൗണില്‍ പെര്‍ള, മുള്ളേരിയ, കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് ഇറക്കുന്നതിനും നിര്‍ത്തിയിടുന്നതും ശനിയാഴ്ച ആഴ്ച ചന്ത നടക്കുന്ന സ്ഥലത്തിന് സമീപത്തെ
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോന്‍ഡ് നിലംപൊത്തി.

പള്ളത്തടുക്ക -ഏത്തടുക്ക റോഡില്‍ പള്ളത്തടുക്ക അംഗന്‍വാടിക്ക് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ മരം മുറിച്ച് നീക്കി ഗതാഗതം പുനഃ സ്ഥാപിച്ചു. നീര്ച്ചാലിധ് സമീപം ഏണിയര്‍പ്പില്‍ കൂറ്റന്‍ പ്ളാവിന് മരത്തിന്റെ ശിഖരം കാറ്റില്‍ പൊട്ടി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
