കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍. ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54)ആണ് അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.
അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്.
