കോഴിക്കോട് : നിമിഷപ്രിയയുടെ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള അഭിപ്രായങ്ങൾ തുടർ ചർച്ചകൾക്ക് പ്രതിബന്ധമാകുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ. ഇടപെടലുകൾക്ക് നന്ദി പറയാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറെ സന്ദർശിച്ചു ശേഷമാണ് ഭാരവാഹികൾ ആശങ്ക വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഉള്ള വിവാദങ്ങൾ കൊല്ലപ്പെട്ട തലലിന്റെ കുടുംബത്തിലും ബന്ധപ്പെട്ടവർക്കും അപ്പപ്പോൾ എത്തുന്നുണ്ട്.
നിമിഷപ്രിയയേ വധ ശിക്ഷയിൽ നിന്നും ഒഴിവാക്കുന്നതിനു എല്ലാ മേഖലയിലുള്ളവരുമായി ചർച്ച തുടരുകയാണ്. അതിനിടയിൽ സ്ഥാപിത കോണുകളിൽ നിന്നുള്ള വ്യത്യസ്ത കമന്റുകൾ വിപരീത റിസൾട്ട് ഉണ്ടാക്കിയേക്കും എന്നാണ് ആശങ്ക.
