കാസർഗോഡ് : ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും എസ്.എസ്.എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഒ.എസ്.എ കമ്മിറ്റി അനുമോദിച്ചു.
സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗര സഭാ ചെയര്മാന് അബ്ബാസ് ബീഗം അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ചെയര്മാന് നിര്‍വ്വഹിച്ചു. ഒ.എസ്.എ വൈസ് പ്രസിഡണ്ട് സി.എ മുഹമ്മദ് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
ഒ.എസ്.എ കമ്മിറ്റി വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.കെ.അബ്ദുല്ല, സ്കൂള്‍ പ്രധാനധ്യാപിക ഉഷ, എ.എസ് മുഹമ്മദ് കുഞ്ഞി, മഹമൂദ് വട്ടയക്കാട്, ഹാരിസ് പൂരണം, വിജയ ചന്ദ്രന്, ഷാഫി അണങ്കൂര്‍, അഷ്റഫ് പോപ്പുലര്‍, ഖാലിദ് മഞ്ചത്തടുക്ക, സലിം എം.ആര്, ഹബീബ് ടി.കെ, മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ റഹമാന് നന്ദി പറഞ്ഞു.
