By അശോക് നീർച്ചാൽ
മഞ്ചേശ്വരംഃ മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ആര്.ടി.സി ബസിൽ വച്ച് 139.0 38 ഗ്രാം മെത്താ ഫിറ്റമിൻ കൈവശം വച്ച് കടത്തികൊണ്ട് വന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. കുഞ്ചത്തൂർ ഗവ.എല്‍.പി സ്കൂളിന് സമീപത്തെ ഹൈദറലി(40)യാണ് അറസ്റ്റിലായത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസിന്റെനേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ ( ഗ്രേഡ്)പി.കെ.ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ സജിത്. ടി.വി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
