കണ്ണൂർ:കണ്ണൂർ നഗരത്തിലെ തെരുവ് നായ ശല്യം പരിഹരിക്കുക,
നഗരത്തിലെ മൾട്ടി കാർ പാർക്കിംഗ് തുറന്ന് കൊടുക്കുക,
മൾട്ടി കാർപാർക്കിംഗിൻ്റെ അഴിമതി അന്വേക്ഷിക്കുക,
കണ്ണൂർ നഗരത്തിലെ റോഡുകളുടെ ശോചീനായവസ്ഥ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എഐവൈഎഫ് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി.
മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ്,ജില്ലാ സെക്രട്ടറി കെ വി സാഗർ, കെ വി പ്രശോഭ് എന്നിവർ സംസാരിച്ചു. പി എ ഇസ്മായിൽ, പി വി ധീരജ്, എ കെ ഉമേഷ്, പ്രണോയ് വിജയൻ, സി ജസ്വന്ത്, ടി ശ്രീലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
