By ജോണി അങ്കമാലി
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ:)എന്ന ചിത്രത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സെൻസർബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും എന്തിനാണ് അത് മാറ്റുന്നത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്നും ഹൈകോടതി സെൻസർബോർഡിനോട് ചോദിച്ചു. ഈ പേരിൽ മുമ്പും മലയാളത്തിലടക്കം സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം ഇപ്പോഴുണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ഹൈകോടതി ചോദിച്ചു. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെ തുടർന്ന് നിർമാതാക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. അതിനിടെ, സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു.
