BY എ പി വിനോദ്
നിലമ്പൂര്‍ : നിലമ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍നു വ്യക്തമായ സ്വാധീനം ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും സ്വതന്ത്രനായി മത്സരിച്ചു ഇത്ര അധികം വോട്ടു പിടിച്ചത് അന്‍വര്‍ന്റെ വ്യക്തി പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ്.മണ്ഡലത്തില്‍ സു പരിചിതനായ അന്‍വര്‍ ഇരു മുന്നണികള്‍ക്കും ഭീഷണി ആയിരുന്നു.എല്‍ ഡി എഫ് സ്വാധീന മേഖലകളില്‍ അന്‍വര്‍ നേടിയ വോട്ട് അദ്ദേഹത്തിന്റെ സ്വകാര്യ വോട്ടു ആണ് എന്നത് സമ്മതിച്ചേ തീരൂ. എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് സ്വന്തം തട്ടകത്തില്‍ പോലും വോട്ടു കുറഞ്ഞത് സ്വരാജിനു മണ്ഡലത്തില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ്. സംസ്ഥാന നേതാവായിരുന്ന സ്വരാജ് നിലമ്പൂര്‍ മണ്ഡലത്തില്‍ സജീവമായിരുന്നില്ല എന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ആര്യാടന് ഷൌക്കത്തിന്റെ വിജയം യു ഡി എഫിന് അഭിമാനകരം ആണെങ്കിലും പി വി അന്‍വര്‍ എന്ന ഒറ്റയാന്റെ തണലില്‍ ആയിരുന്നു എന്ന് പറയാതെ വയ്യ, സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ഒന്‍പതു മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയും സാംസ്കാരിക നായകന്മാര് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും എല്‍ ഡി എഫിന് ദയനീയമായ പരാജയം ആണ് മണ്ഡലത്തില്‍ ഉണ്ടായത്. വി ഡി സതീശന്റെ നേതൃത്വത്തില്‍ യു ഡി എഫ് ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിച്ചപ്പോള്‍ ഫലവും കണ്ടു. ഇരുപതിനായിരത്തോളം വോട്ടു പിടിച്ച അന്‍വറിനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയില്‍ ആണ് ഇപ്പോള്‍ യു ഡി എഫ്. അന്‍വറിന് കിട്ടിയ വോട്ടുകളെപറ്റി വി ഡി സതീശനോടു ചോദിച്ചപ്പോള്‍ ഒന്നും ഒന്നും രണ്ട് എന്ന് പറയുമ്പോഴും രണ്ടും ഒന്നും മൂന്നു എന്നാണ് രാഷ്ട്രീയത്തില്‍ എന്നാണു അദ്ദേഹം പറയുന്നത്. അന്‍വര്‍ തന്നെക്കുറിച്ച് പറഞ്ഞതിനൊന്നും താന്‍ മറുപടി പറഞ്ഞിട്ടില്ലെന്നും സതീശന് പറയുന്നു. നിക്ഷ്പക്ഷമായി പറഞ്ഞാല്‍ ഈ തിരഞ്ഞടുപ്പ് വിജയം വി ഡി സതീശന്റെ വിജയമാണ്. ഒപ്പം ജ്യോതികുമാര്‍ ചാമക്കാലയുടെയും. നിലമ്പൂര്‍ യു ഡി എഫിന്റെ രാഷ്ട്രീയ വിജയമായി ആഘോഷിക്കപ്പെടുമ്പോഴും പി വി അന്‍വറിന്റെ പിടിവാശിക്ക് മുന്പില് കീഴടങ്ങേണ്ട എന്ന നിലപാടെടുത്ത പ്രതിപക്ഷ നേതാവിന്റെ വിജയമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണുന്നത്. അന്‍വര്‍ ഇല്ലെങ്കില്‍ കോണ്ഗ്രെസ് നിലം തൊടില്ലെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വാക്കുകള്‍ അവഗണിച്ചു മുന്നോട്ട് പോയ വി ഡി സതീശന് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ തരാം. ഘടക കക്ഷികള്‍ സതീശനോടൊപ്പം ഉറച്ചു നിന്നപ്പോള്‍ കോണ്‍ഗ്രസിനും അത് അംഗീകരിക്കേണ്ടി വന്നു. ശക്തമായ നിലപാട് എടുക്കാന്‍ യു ഡി എഫിന് പറ്റിയിരുന്നില്ല എങ്കില്‍ ഇന്ന് പുറത്തു വന്ന തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ.

