By എ പി വിനോദ്
നിലമ്പൂര്‍ തിരഞ്ഞടുപ്പ് ഫലം വന്ന ഇന്ന് രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പിണറായിയുടെ ശാസന. തിരുവനന്തപുറത്തു നടക്കുന്ന സി പി എം സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും സംസ്ഥാന സമിതി അംഗങ്ങളുടെയും യോഗത്തിലാണ് വായില്‍ തോന്നിയത് പറയരുത് എന്ന രീതിയില്‍ പിണറായി എം വി ഗോവിന്ദനെ ശാസിച്ചത്, തിരഞ്ഞടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ വന്നപ്പോള്‍ എല്‍ ഡി എഫിന് കനത്ത തിരിച്ചടിയാണ് എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് എം വി ഗോവിന്ദനെ ശാസിക്കാന്‍ തയാറായത്. എം വി ഗോവിന്ദന്റെ സംഘപരിവാര്‍ ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശം തിരഞ്ഞെടുദിവസം എല്‍ ഡി എഫിനെ കുറച്ചൊന്നും അല്ല വലച്ചത്. ന്യുനപക്ഷ വിഭാഗം ഈ പ്രസ്താവനയെ തുടര്‍ന്ന് എല്‍ ഡി എഫില്‍ നിന്നും അകലുകയും എല്‍ ഡി എഫിന് കൂടുതല്‍ വോട്ടു കിട്ടുമെന്ന് പ്രതീക്ഷിച്ച സ്ഥലങ്ങളില്‍ പോളിംഗ് കുറയുകയും ചെയ്തിരുന്നു. ഇത് എം വി ഗോവിന്ദന്റെ പ്രസ്ഥാവയെ തുടര്ന്നാനെന്നാണ് വിലയിരുത്തുന്നത്.സ്വരാജ് എന്ന കരുത്തനായ സി പി എം സ്ഥാനാര്‍ഥിയെ ഗോദയില്‍ ഇറക്കിയിട്ടും സി പി എമ്മിന് തിരഞ്ഞെടുപ്പില്‍ യാതൊരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്‍ ഡി എഫിന്റെ വോട്ടുകള്‍ പി വി അന്‍വര്‍ പിടിച്ചെടുക്കുകയായിരുന്നു. ബി ജെ പി വോട്ടുകള്‍ അവരുടെ സ്ഥാനാര്‍ഥിക്ക് കൃത്യമായി വീഴുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ എം വി ഗോവിന്ദന് എതിരെയുള്ള കലഹം സി പി എമ്മില്‍ ആരംഭിച്ചിരുന്നു. തൃക്കാക്കര മുന്‍ ഏരിയ സെക്രട്ടറിയും മുതിര്‍ന്ന നേതാവും എം വി ഗോവിന്ദനെ രൂക്ഷമായ ഭാഷയില്‍ ആണ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. സി പി എം ലോക്കല്‍ കമ്മിറ്റികളിലും ബ്രാഞ്ച് കമ്മിറ്റികളിലും എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.തിരഞ്ഞെടുപ്പിന് മുന്‍പ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആണ് എം വി ഗോവിന്ദന് വിവാദ പരാമര്‍ശം നടത്തിയത്. അടിയതിരാവസ്ഥ കാലത്ത് ആര് എസ് എസുമായി ബന്ധം പുലര്‍ത്തി എന്നാണു പറഞ്ഞത്.ജമാ അത്തെ ഇസ്ലാമിയുമായി മുന്‍പ് ഉണ്ടായിരുന്ന ബന്ധത്തെ ന്യായീകരിക്കാനും അവര്‍ക്ക് പലപ്പോഴും പല നിലപാടാണെന്ന് പറഞ്ഞു കൊണ്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതാണ് തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ വിവാദമായി മാറിയത്. ,
