കോക്കോവിൽ നിന്ന് പരിസ്ഥിതി സൗഹൃദ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
തൃശൂര് : ചോക്ലേറ്റ് നിർമ്മാണത്തിനിടെ ഉണ്ടാകുന്ന ബാക്കിയാവുന്ന കോക്കോ ഹസ്ക് (തൊണ്ട്) ഉം പൾപ്പും അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല പോഷകമൂല്യമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളായി മാറ്റിയിരിക്കുകയാണ് — കോക്കോ ഹസ്ക് കുക്കികളും കോക്കോ പൾപ്പിൽ നിന്നുള്ള റെഡി ടു സർവ് പാനീയവുമാണ് വികസിപ്പിച്ചത്. മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര മോഹൻ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. സുരേഷ് കുമാർ പി.കെ. (എക്സിക്യുട്ടീവ് കമ്മിറ്റി അംഗം), ഡോ. മൂസ (ഫാമ്സ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്), ഡോ. മിനിമോൾ ജെ.എസ്. (പ്രൊഫസർ & ഹെഡ്, കോക്കോ റിസർച്ച് സെന്റർ) തുടങ്ങിയവർ പങ്കെടുത്തു. ഡോ. മിനിമോൾ ജെ.എസ്. ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.. ചോക്ലേറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന കോക്കോ വിത്തുകളുടെ തൊലിയായ ഹസ്കും, പൾപ്പും സാധാരണയായി ഉപേക്ഷിക്കപ്പെടുന്നതാണ്. ശരിയായ രീതിയിൽ നശിപ്പിക്കാതിരിക്കുകകൊണ്ടു ഇവ രോഗം വളർത്തുന്ന ഫംഗസുകൾക്കും കൊതുകുകൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറാ എന്ന ഫംഗസ് കറുത്ത കായ (കാക്കാവേണിയ കായ) രോഗം കാരണമായി 40% വരെ വിളനാശം വരുത്തുകയും പാരിസ്ഥിതിക വിളകളായ തെങ്ങിലും റബ്ബറിലും രോഗങ്ങൾക്കാണ് കാരണമാകുന്നത്. കോക്കോ തൊണ്ട് പൊടിയായി ഉപയോഗിച്ച് സർവകലാശാല വികസിപ്പിച്ച ഹൈ ഫൈബർ കുക്കികൾ പോഷകമൂല്യത്തിൽ സമൃദ്ധമാണ്. ആസിഡിറ്റി, പോളിഫീനോളുകൾ, ആന്റി ന്യൂട്രിഷണൽ ഘടകങ്ങൾ എന്നിവ നീക്കം ചെയ്തതിനാൽ ഇത് മനുഷ്യസേഹ്യത്തിന് യോജിച്ച രീതിയിൽ ശുദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അത് പ്രത്യേകിച്ച് പ്രമേഹരോഗികളും വയസ്സായവരും ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമായും കണക്കാക്കുന്നു.
