കാസര്‍ഗോഡ്: വായനാ ദിനത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി ലൈബ്രറിയിലേക്ക് തനിമാ കലാ സാഹിത്യവേദി പുസ്തകങ്ങള്‍ കൈമാറി. ജനറല്‍ ആശുപത്രി സ്റ്റാഫ് കൌണ്‍സില്‍ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടിയില്‍ വച്ചാണ് പുസ്തകങ്ങള്‍ കൈമാറിയത്. പരിപാടി ഡോ. എ. എ. സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൌണ്‍സില്‍ പ്രസിഡണ്ട് ഡോ.ഷീന അധ്യക്ഷത വഹിച്ചു. തനിമ പ്രസിഡണ്ട് അബൂത്വാഇ, വൈസ് പ്രസിഡണ്ട് ഡോ. ജമാല്‍ അഹമ്മദ്, ജനറല്‍ ആശുപത്രി അഡ്മിനിസ്ട്രെഷന്‍ സെക്രട്ടറി ബാലസുബ്രമണ്യ, സംസാരിച്ചു. സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി സതീശന് ടി സ്വാഗതവും എക്സിക്യുട്ടീവ് അംഗം നാരായണന് നന്ദിയും പറഞ്ഞു.

വായനാ ദിനാചരണവും വായന മത്സരവും നടത്തി.
കണ്ണൂർ: ഗാന്ധി സെൻറിനറി മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ വായനാ ദിനാചരണവും വായന മത്സരവും നടത്തി. പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാരുടെ അധ്യക്ഷതയിൽ എഴുത്തുകാരനും പത്ര പ്രവർത്തകനുമായ കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരയിൽ സുകുമാരൻ പി.എൻപണിക്കർ അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി സി. സുനിൽകുമാർ, ഷഹല ഹാജിറ, ടി. കെ വിജ്ഞ എന്നിവർ സംസാരിച്ചു. വായനമത്സര വിജയികളേയും എപ്ലസ് ജേതാക്കളേയും അനുമോദിച്ചു. വായന മത്സരം എൽ.പി. വിഭാഗത്തിൽ തളാപ്പ് മിക്സഡ് യു.പി.യിലെ അതിഥിജിത്തും , യു.പി.വിഭാഗത്തിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ മിൻഹ ഷെറിനും ഒന്നാം സ്ഥാനം നേടി

വായനാ ദിനത്തില്‍ സുധാ മേനോന്റെ പുസ്തകം ചര്‍ച്ച ചെയ്തു
കാഞ്ഞങ്ങാട്: സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനാ ദിനത്തില്‍ സുധാ മേനോന് രചിച്ച “ഇന്ത്യ എന്ന ആശയം “ ചര്‍ച്ച ചെയ്തു. പരിപാടി കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വി സി ഡോ. കാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ജില്ലാ ചെയര്മാന് ബഷീര്‍ ആറങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയര്മാന് പ്രദീപ് കുമാര്‍ പയ്യന്നൂര്‍, പത്ര പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ രവീന്ദ്രന് രാവനേശ്വരം, കവയത്രി സി പി ശുഭ, ജയകൃഷ്ണന് ഇ.വി, ഷാജഹാന് തൃക്കരിപ്പൂര്‍, ഉഷസ് മാലോം, അഡ്വ. പി വി സുരേഷ് ചന്ദ്രന് മുട്ടത്ത്,,സംസാരിച്ചു. ദിനേശന് മൂലക്കണ്ടം സ്വാഗതവും രാമകൃഷ്ണന് മോനാച്ച നന്ദിയും പറഞ്ഞു
.

