കാസര്‍ഗോഡ്: ജനാധിപത്യത്തിന്റെ നിലനിൽപ്പിന്, മതേതര ചേരി ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പറഞ്ഞു പിഡിപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം 25 എന്ന പോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ദുർഭരണത്തിനെതിരെയും, വർഗ്ഗീയ -തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരയും , മതേതര-ജനാധിപത്യ ശക്തികളുടെ ഏകീകരണം ഉണ്ടാവണം . ഈ സമയം ചെറിയ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം പോരാടുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന് സൗകര്യമൊരുക്കലാവും ഇത് തിരിച്ചറിഞ്ഞ് കഴിയാവുന്ന മേഖലകളിൽ യോജിപ്പ് കണ്ടെത്തി മുന്നോട്ട് പോവണമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു. പിഡിപി ജില്ലാ പ്രസിഡണ്ട് യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു പി ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദ് ഉപ്പള മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എസ് എം അഹ്മദ് ബഷീർ കുഞ്ചത്തൂർ എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള മൊമെന്റോ സമ്മാനിച്ചു ഷാഫി ഹാജി അഡൂർ . അബ്ദുല്ലാ ബദിയടുക്ക അബ്ദുല്ല ഉജംന്തോടി . ഖാലിദ് ബംബ്രണ .വി എച്ച് ഷംസു ബദിയടുക്ക എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്ന അഷ്റഫ് ബോവിക്കാനം സ്വാഗതവും ഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം അലിമത്ത് അംന നന്ദിയും പറഞ്ഞു
