കാഞ്ഞങ്ങാട്: സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 നു വായനാ ദിനത്തില്‍ “വായനയാണ് ലഹരി“ എന്ന പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം മൂന്നര മണിക്ക് കാഞ്ഞങ്ങാട് പി സ്മാരക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സുധാ മേനോന് രചിച്ച “ഇന്ത്യ എന്ന ആശയം “ പുസ്തകം ചര്‍ച്ച ചെയ്യും. പരിപാടി കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വി സി ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ചര്‍ച്ചയില്‍ സംസ്കര സാഹിതി സംസ്ഥാന വൈസ് ചെയര്മാന് പ്രദീപ് കുമാര്‍ പയ്യന്നൂര്‍, പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ രവീന്ദ്രന് രാവനേശ്വരം, കവയത്രിയും സിനിമഅഭിനേത്രിയുമായ സി പി ശുഭ സുരേന്ദ്രന്, ഇ വി ജയകൃഷ്ണന്, ഉഷസ് മാലോം, ഷാജഹാന് തൃക്കരിപ്പൂര്‍, ചന്ദ്രന് മുട്ടത്ത് എന്നിവര്‍ പങ്കെടുക്കും.
സുധാ മേനോന്
പയ്യന്നൂരിലെ അന്നൂരിനടുത്തുള്ള കാറമേലിൽ ജനനം. അച്ഛന്: കെ.കെ. കുഞ്ഞിക്കമ്മാരപൊതുവാള്. അമ്മ: വെള്ളോറ മഠത്തിൽ സാവിത്രി അമ്മ. പയ്യന്നൂർ കോളജിലും കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയന്‍സ് വകുപ്പിലും ജർമനിയിലെ ഗ്ലോബൽ ലേബർ യൂണിവേഴ്സിറ്റിയിലും പഠനവും ഗവേഷണവും. ബി.എ., എം.എ. പൊളിറ്റിക്കൽ സയന്‍സ് പരീക്ഷകളിൽ ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടി. അന്തർദേശീയതൊഴിൽ നിയമലംഘനങ്ങളും വ്യാവസായിക രംഗത്തെ തൊഴിലാളിചൂഷണവും അപഗ്രഥിക്കുന്നതിൽ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ILO) പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരിൽ ഒരാളാണ്.
