കണ്ണൂര്‍: തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അകാലത്തില്‍ പൊലിഞ്ഞ മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ സ്മരണാര്‍ത്ഥം ആള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആവിഷ്കരിച്ച അന്നക്ക് വേണ്ടി, എല്ലാവര്ക്കും വേണ്ടി ഫോര്‍ അന്ന ഫോര്‍ ആള് എന്ന കാംപെയിന് കണ്ണൂരിൽ തുടക്കമായി. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഈ പ്രചാരണപരിപാടിയിലെ മൂന്നാമത്തെ പരിപാടിയാണ് കണ്ണൂരിലേത്. .കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴിലിടങ്ങളിലെ സമ്മർദ്ദത്തിനു പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രൊഫഷണല്‍ കോൺഗ്രസ്സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലൻ പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പബ്ലിക് കൺസൽറ്റേഷൻ പരിപാടികൾ നടക്കും. ഈ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സുവ്യക്തമായ ഗൈഡ്ലൈന്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുസ്തഫ വളപ്പിൽ അധ്യക്ഷത വഹിച്ചു, കെപിസിസി അംഗം അമൃതാരാമകൃഷ്ണൻ, മാധ്യമപ്രവർത്തകനും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ ഡോ. ഒ ക്കേ മുരളീകൃഷ്ണൻ, സംരംഭകനും എഐപിസി ഐടി വെർട്ടിക്കൽ ഹെഡ്മായ ഫസലൂറഹ്മാൻ, സൈക്കോളജിസ്റ്റ് ഡോ ജിസ്ന സുജീഷ്, അസോസിയേറ്റീവ് പ്രൊഫസറായ ദീപ മോൾ മാത്യു,മാനേജ്മെൻറ് കൺസൾട്ടന്റ് ആയ ദേവകി ആർ മേനോൻ,എപിസി ജില്ലാ കോഡിനേറ്റർ ദിൽജിത്ത് എസ്,ജെഫിൻ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
