By പത്മനാഭന് കെ കെ
കണ്ണൂർ: വടക്കൻ കേരളത്തിലെ ക്ഷേത്ര വാദ്യഗുരുചിറക്കൽ ശ്രീധരമാരാർ (60 ) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ കഴിയവേഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. രാവിലെഒമ്പതോടെഭൗതികദേഹം പരിയാരംവിളയാങ്കോട്ടെവീട്ടിലെത്തിച്ചു .പൊതുദർശനശേഷംപയ്യാമ്പലത്താണ് സംസ്കരിക്കും. 1965 ൽ പരേതരായനാരായണ മാരാരുടെയും കിഴിച്ചിലോട്ട് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായി ചിറക്കലിൽ ജനിച്ചു. 14ാം വയസ്സിൽ പുളിയാംവള്ളി ശങ്കര മാരാരുടെ കീഴിൽ ചെണ്ട അഭ്യസിച്ച് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം. തുടർന്ന് ശ്രീ നീലേശ്വരം നാരായണ മാരാരുടെ കീഴിൽ മദ്ദളവും പയ്യന്നൂർ കൃഷ്ണമണി മാരാരുടെ കീഴിൽ സോപാനസംഗീതവും പടുവിലായി അച്യുതമാരാരുടെ കീഴിൽ ഈടും കൂറും പഠിച്ചു. വാദ്യകലയിലെ ഉപരി പഠനം വാദ്യരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാരിനൊപ്പം, 27ാം വയസ്സിൽ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നേടി സ്ഥാനികനായി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും രണ്ടു തവണ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ മാരാർക്ക് തപസ്യ പുരസ്കാരം, നാദബ്രഹ്മം പുരസ്കാരം, ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, വള്ളുവൻ കടവ് മുത്തപ്പൻ പുരസ്കാരം ‘കടലായി ശ്രീകൃഷ്ണ ക്ഷേത്രം, ചെറുകുന്ന് ആസ്തികാലയം’ ,കണ്ണൂർ കലാഞ്ജലി നൃത്ത വിദ്യാലയം, ചിററന്നൂർ കലാക്ഷേത്ര , എന്നീ പുരസ്കാരങ്ങളും വാദ്യകലാകാരൻ വിശാലിൻ്റെ പേരിലുള്ള പ്രഥമ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: വനജ വിളയാങ്കോട് മക്കള്: ശ്രീഹരി,. ശ്രീഷ ശരത്

.