കാസര്‍ഗോഡ്: ഹജ് കർമ്മത്തിനിടെ അസുഖം ബാധിച്ച് മക്കയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പയോട്ട കടമ്പട്ട സ്വദേശിനി റുഖിയ(63) മരണപ്പെട്ടു. ഹജ് സർവ്വീസിന്റെ കീഴിൽ ഭർത്താവ് അഹമ്മദ് കുഞ്ഞിക്കൊപ്പമാണ് റുഖിയ ഹജ് കർമ്മത്തിനെത്തിയത്. ഇതിനിടെയിൽ ന്യൂമോണിയ ബാധിച്ച് അൽഅബീർ ആസ്പത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: അസ്മ ‘റസിയ, റുമൈസ. റുഖ്സാന, റഹീസ, സിനാൻ. മരുമക്കൾ: ഷാഫി കീഴൂർ, ലത്തീഫ് പുളിക്കൂർ, നാസിർ അണങ്കൂർ, നാസർ കല്ലക്കട്ട, റാഷിദ് നെല്ലിക്കട്ട. സഹോദരങ്ങൾ: മജീദ്, നസീർ ,ഷാഫി, റഹീം, ഫാത്തിബി, റൈഹാന. ഖമറുന്നിസ
